KeralaLatest News

നെടുമ്പാശ്ശേരിയിൽ വിമാനങ്ങൾ ഇറക്കില്ലെന്ന് അധികൃതർ

24 മണിക്കൂറിനിടെ സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ വെളളപ്പൊക്കവും

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്തവാളത്തിൽ വിമാനങ്ങൾ ഇറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാനങ്ങൾ പുറപ്പെടുന്നതിന് കുഴപ്പമില്ല. ചെറുതോണി അണക്കെട്ടിലെ ട്രയൽ റണ്ണിന്റെ റണ്ണിന്റെ പശ്ചാത്തലത്തിലാണിത്. ഉച്ചയ്ക്ക് 1.10നാണ് ലാൻഡിങ് നിർത്തിയത്. ഇടുക്കി അണക്കെട്ട് തുറക്കുന്നതോടെ വെള്ളം പൊങ്ങുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ലാൻഡിങ് നിർത്തിയതെന്നു വിമാനത്താവള അധികൃതർ പറഞ്ഞു.

12.30നാണ് ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ നിയന്ത്രണതോതില്‍ 50 ഘന മീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടര്‍ നാല് മണിക്കൂര്‍ തുറന്നുവെക്കും. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുകുന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാം തുറക്കുന്നത്. പെരിയാറിന്റെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.

Read also:രക്ഷാപ്രവര്‍ത്തനത്തിനിടെ തോണി മറിഞ്ഞ് നാല് പേരെ കാണാതായി

24 മണിക്കൂറിനിടെ സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ വെളളപ്പൊക്കവും ഉരുള്‍പൊട്ടലും രൂക്ഷമാവുകയും ഡാമുകള്‍ പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും ചെയ്ത സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍റെ സഹായം തേടാന്‍ തീരുമാനിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് യൂണിറ്റുകള്‍ കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലെത്തി. ആറു സംഘങ്ങളെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്ത നിവാരണ ഉപകരണങ്ങള്‍ ബാംഗ്ളൂരില്‍ നിന്ന് വ്യോമമാര്‍ഗ്ഗം എത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button