കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ചുരത്തിലെ ഒന്പതാം വളവിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വാഹനങ്ങള്‍ ഇപ്പോഴും ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പ്പൊട്ടി 8 പേരെ കാണാതായി. അടിമാലിയിലും പേരച്ചുവടിലുമാണ് ഉരുള്‍പ്പൊട്ടിയത്. അടിമാലിയില്‍6 പേരെയും കീഴ്ത്തോടില്‍ 2 പേരെയും കാണാതായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ALSO READ: കനത്ത മഴ; തലസ്ഥാനത്തും ഡാമുകള്‍ തുറക്കും
കോഴിക്കോട് ജില്ലയില്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപൊക്കവും ഉണ്ടായി. താമരശ്ശേരി താലൂക്കില്‍ പുതുപ്പാടി വിലേജില്‍ കണ്ണപ്പന്‍ കണ്ട് ഉരുള്‍പൊടി. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത കീഴങ്ങാനത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു.ഇമ്മട്ടിയില്‍ തോമസ്,മകന്റെ ഭാര്യ ഷൈനി ജയ്‌സണ്‍ എന്നിവരാണ് മരിച്ചത്.
Post Your Comments