Latest NewsKerala

ആയിരത്തോളം നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

ഹൈദരാബാദ്: ആയിരത്തോളം നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. വിശാഖപട്ടണം റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് 1,125 നക്ഷത്ര ആമകളെ ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നുപേലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടികൂടിയത്. യശ്വന്ത്പുര്‍ -ഹൗറ എക്സ്പ്രസില്‍ മൂന്നുപേര്‍ നക്ഷത്ര ആമകളുമായി സഞ്ചരിക്കുന്നുവെന്ന് ഡി.ആര്‍.ഐ സോണല്‍ ഓഫീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വിശാഖപട്ടണം റീജണല്‍ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് മൂന്നുപേര്‍ പിടിയിലായത്.

തുണിയില്‍ പൊതിഞ്ഞ് ബാഗുകളില്‍ നിറച്ച നിലയിലായിരുന്നു നക്ഷത്ര ആമകള്‍. ഇവയെ വനംവകുപ്പിന് കൈമാറി. ആന്ധ്രയിലെ മാടാനപ്പള്ളിയില്‍ നിന്നാണ് ആമകളെ കൊണ്ടുവരുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞതായി ഡി.ആര്‍.ഐ അധികൃതര്‍ അറിയിച്ചു. കര്‍ണാടകയിലെ ചേലൂര്‍ സ്വദേശിയായ വ്യക്തിയാണ് ആമകളെ ഇവര്‍ക്ക് കൈമാറിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

Also Read : നക്ഷത്ര ആമകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് ശ്രമിച്ച യുവാവ് കുടുങ്ങി

ഹൗറ എക്സ്പ്രസില്‍വച്ച് ആമകളെ മറ്റൊരുസംഘത്തിന് കൈമാറണമെന്നും അവര്‍ അവയെ ബംഗ്ലാദേശില്‍ എത്തിക്കുമെന്നുമാണ് പിടിയിലായവരോട് പറഞ്ഞിരുന്നത്. വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലുള്‍പ്പെട്ടവയാണ് നക്ഷത്ര ആമകള്‍. രാജ്യാന്തര വിപണിയില്‍ വളരെയധികം വിലമതിപ്പുള്ളവയാണ് ഇവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button