തിരുവനന്തപുരം • കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് എല്‍ ആന്റ് ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് എല്‍ ആന്റ് ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡി.കെ. സെന്‍ ഇക്കാര്യം അറിയിച്ചത്.
പാലക്കാട് ഡിഫന്‍സ് പാര്‍ക്ക് ഉള്‍പ്പെടെയുളള മേഖലകളില്‍ നിക്ഷേപം നടത്താനായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണിക്കുമെന്ന് എല്‍ ആന്റ് ടി അധികൃതര്‍ മറുപടി നല്‍കി. കണ്ണൂര്‍ പയ്യാമ്പലം ഗ്യാസ് ശ്മശാനം സി.എസ്.ആര്‍ പദ്ധതിയില്‍പ്പെടുത്തി നവീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കമ്പനി അംഗീകരിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പുരോഗതി കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. കിയാല്‍ ഡയറക്ടര്‍ മാധവന്‍ നമ്പ്യാര്‍, എല്‍ ആന്റ് ടി സീനിയര്‍ വൈസ് പ്രസിഡന്റ് കെ.വി. പ്രവീണ്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Post Your Comments