India

കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം മറീനാബീച്ചില്‍ അനുവദിക്കില്ലെന്ന് സൂചന

ഗിണ്ടിയിൽ സ്ഥലം അനുവദിക്കാമെന്ന് സർക്കാർ അറിയിച്ചതായാണ് സൂചന

ചെന്നൈ: കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം മറീനാബീച്ചില്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. മറീനാ ബീച്ചില്‍ കരുണാനിധിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു. എന്നാൽ ഗിണ്ടിയിൽ സ്ഥലം അനുവദിക്കാമെന്ന് സർക്കാർ അറിയിച്ചതായാണ് സൂചന.

Read also: കരുണാനിധിയുടെ മരണം : തമിഴ്‌നാട്ടില്‍ ഒരാഴ്ച ദു:ഖാചരണം

തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് തമിഴ്‌നാട്ടിലെ എല്ലാ സിനിമാ ശാലകളും അടച്ചിടും. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് എന്നിവര്‍ കരുണാനിധിക്ക് അന്തിമോപചാരം അർപ്പിക്കാൻ അടുത്ത ദിവസം ചെന്നൈയിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button