Latest NewsGulf

യു.എ.ഇ പ്രവാസികള്‍ നീണ്ടയാത്രയ്ക്ക് ഒരുങ്ങിക്കോളൂ.. പെരുന്നാള്‍ അവധി അഞ്ച് ദിവസമാകാന്‍ സാധ്യത

ദുബായ് : യു.എ.ഇയിലെ പ്രവാസികള്‍ക്കും നീണ്ട യാത്രയ്ക്ക് ഒരുങ്ങിക്കോളൂ. ഇത്തവണ ഈദ് അല്‍ അദാ അവധി അഞ്ച് ദിവസമാകാന്‍ സാധ്യത.വാരാന്ത്യ അവധി ദിനങ്ങളും കൂട്ടിയാണ് അഞ്ച് ദിവസത്തെ അവധി കണക്കാക്കുന്നത്.

അതേസമയം യു.എ.ഇ മന്ത്രാലയം ഇതുവരെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടില്ല. ഷാര്‍ജയിലെ സെന്റര്‍ ഫോര്‍ സ്‌പേസ് ആന്‍ഡ് ആസ്‌ട്രോണമി ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹിം അല്‍ ജര്‍വാന്റെ അഭിപ്രായത്തില്‍ മിക്കവാറും ഈദ് അല്‍ അദാ ആഗസ്റ്റ് 22 ബുധനാഴ്ച വൈകീട്ടായിരിക്കുമെന്നാണ്. അതായത് പരിശുദ്ധമാസമായ സില്‍ ഹിജായുടെ ആരംഭം ആഗസ്റ്റ് 11ന് യു.എ.ഇ പ്രാദേശിക സമയം 1.58pm നാണ്.

Read Also : ബലി പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു

സൂര്യാസ്തമയന സമയത്ത് ചന്ദ്രന്‍ സൂര്യനില്‍ നിന്നും ഒരു ഡിഗ്രി സെല്‍ഷ്യസ് അകലത്തിലായിരിക്കും . ഇതേ തുടര്‍ന്ന് സൂര്യന്‍ അസ്തമിച്ച് 10 മിനിറ്റിനു ശേഷം ചന്ദ്രനെ കാണേണ്ടതാണ്. എന്നാല്‍ ആഗസ്റ്റ് 12 ഞായറാഴ്ച അറബ് കലണ്ടര്‍ പ്രകാരമുള്ള സില്‍ ക്വിദ മാസത്തിലെ 30-ാം തിയതി ആണ്. പരിശുദ്ധമാസമായ ഹിജ്‌റയുടെ തുടക്കം തിങ്കളാഴ്ചയാണ്. (ആഗസ്റ്റ്-13)

ഇതുപ്രകാരം യു.എ.ഇയില്‍ ഈദ് അല്‍-അദായുടെ അവധി തുടങ്ങുന്നത് പരിശുദ്ധ ഹിജറ മാസത്തിലെ 9 ാം ദിവസം മുതലാണ്. അതായത് (ആഗസ്റ്റ് 21 മുതല്‍ യു.എ.ഇയില്‍ പൊതു അവധി ആയിരിയ്ക്കും. ബലിപ്പെരുന്നാള്‍ ( ഈദ് അല്‍ അദ) ആഗസ്റ്റ് 22നാണ്. മൂന്ന് ദിവസമാണ് സാധാരണ യു.എ.ഇയില്‍ ഈദ് അല്‍ അദയ്ക്ക് പൊതുഅവധി നല്‍കാറ്. അങ്ങനെയാകുമ്പോള്‍ ആഗസ്റ്റ് 21,22,23 പൊതു അവധിയും 24,25 വാരാന്ത്യ അവധി ദിനങ്ങളുമാണ്. ഇങ്ങനെയാണ് യു.എ.യില്‍ ഇത്തവണ അഞ്ച്് അവധി ദിനങ്ങളാകുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button