കൊച്ചി: ലഹരിയിലും ന്യൂജെന്‍. പുതുതായി വരുന്ന ലഹരി മരുന്നുകള്‍ തിരിച്ചറിയാന്‍ സംവിധാനമില്ലെന്ന് എക്‌സൈസ്. ഇക്കാര്യം എക്‌സൈസ് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ലഹരി മരുന്നു കേസിലുള്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളി റയീസ് മുഹമ്മദ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എക്‌സൈസ് നിലപാടറിയിച്ചത്.
മയക്കുമരുന്നു പരിശോധനയ്ക്കുള്ള ഡിറ്റക്ഷന്‍ കിറ്റുകള്‍ കിട്ടുന്നില്ല. മാജിക് മഷ്‌റൂം പോലെയുള്ളവ പരിശോധന വൈകിയാല്‍ തിരിച്ചറിയാനാവാത്ത വിധം നശിച്ചു പോകുന്നവയാണ്. രാസ പരിശോധനാഫലം ഒരു വര്‍ഷത്തിലേറെ വൈകുന്ന സ്ഥിതിയാണ്. ഇത് പ്രതിക്ക് ജാമ്യം ലഭിക്കാനിടയാക്കുമെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു.
Post Your Comments