കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നിർണായക എക്സിക്യുട്ടീവ് യോഗം ഇന്ന്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ പരാതി നൽകിയ നടിമാരുമായി ചർച്ച നടത്തും.
സംഭവത്തിൽ നാലു നടിമാർ രാജിവെച്ചിരുന്നു. ഒപ്പം അംഗങ്ങളായ രേവതി, പാർവതി തെരുവോത്ത്, പദ്മപ്രിയ എന്നിവർ പ്രതിഷേധമറിയിച്ച് കത്തും നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ യോഗത്തിൽ ചര്‍ച്ച ചെയ്യും. വിവാദങ്ങള്‍ എങ്ങനെയെങ്കിലും അവസാനിപ്പിച്ച് സംഘടനയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുകയാണ് പുതുതായി പ്രസിഡന്റായി ചുമതലയേറ്റ മോഹന്‍ലാലിന്‍റെ മുന്നിലെ പ്രധാന വെല്ലുവിളി.
Read also:24 മണിക്കൂര്‍ നീണ്ട മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു; വെട്ടിലായത് സാധാരണ ജനങ്ങള്‍
രാജിവച്ച നാല് നടിമാരുടെ കാര്യത്തിലടക്കം തീരുമാനമെടുക്കുന്നതിനും, കത്തുനല്‍കിയ നടിമാരുമായി ചർച്ച നടത്തുന്നതിനുമാണ് എക്സിക്യുട്ടീവ് യോഗം ഇന്ന് ചേരുന്നത്. താരസംഘടനയുടെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്ന ജോയ് മാത്യുവും ഷമ്മിതിലകനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Post Your Comments