KeralaLatest News

ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലയിലെ പ്രതി ലിബീഷിനെ റിമാൻഡ് ചെയ്തു

തൊടുപുഴ:  ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല കേസില്‍ അറസ്റ്റിലായ പ്രതി ലിബീഷിനെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ് നാലംഗ കുടുംബത്തിന്റെ കൊലയ്ക്ക് കാരണമായത്. അച്ഛനും, അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാല് പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്.

Also Read: ഉ​പ്പ​ള​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ത്തേ​റ്റു​മ​രി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു

ഓഗസ്റ്റ് ഒന്നാം തീയതിയാണ് കാണാതായ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയും കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനുമായ അനീഷിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button