ദുബായ് : യുഎഇയില്‍ നടക്കുന്ന പൊതുമാപ്പിൽ ഇന്ത്യൻ സ്വദേശിയുടെ 38 ലക്ഷം രൂപയുടെ പിഴ ശിക്ഷ ഒഴിവാക്കി. ഫുജൈറയിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ നടന്ന പൊതുമാപ്പിൽ എത്തിയവരിൽ അധികവും സ്പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിപ്പോയവരായിരുന്നു.
ഇക്കൂട്ടത്തില്‍ ഏഴ് വര്‍ഷം മുന്‍പ് സ്പോണ്‍സറുടെ അടുത്ത് നിന്ന് പോയ ഇന്ത്യക്കാരനുമുണ്ടായിരുന്നു. 205,000 ദിര്‍ഹമാണ് (38 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ)ഇയാള്‍ നിയമപ്രകാരം പിഴ അടക്കേണ്ടിയിരുന്നത്. എന്നാല്‍ പൊതുമാപ്പിന് അപേക്ഷ നല്‍കിയതോടെ ഈ തുക പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു. ഒളിച്ചോടിപ്പോയതായി സ്പോണ്‍സര്‍മാര്‍ നേരത്തെ നല്‍കിയിട്ടുള്ള പരാതികളിന്മേല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളും റദ്ദാക്കും.
Read also:റോഡരികില്‍ സ്‌ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍; ഭീതിയോടെ ജനങ്ങള്‍
ഒളിച്ചോടിപ്പോയവരുടെ പാസ്പോര്‍ട്ടുകളും മിക്ക സ്പോണ്‍സര്‍മാരും റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്സ് ഡയറക്ടറേറ്റില്‍ തിരിച്ചേല്‍പ്പിക്കുന്നുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് പാസ്പോര്‍ട്ടുകള്‍ ഇവിടെ നിന്ന് കൈപ്പറ്റുകയും ചെയ്യാം.
Post Your Comments