കണ്ണൂര്‍ : തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടടുത്ത സമയം. നഗരത്തിലെ നല്ല തിരക്കുള്ള ഒരു ബാറിലേയ്ക്ക് കയറിവന്ന അതിഥികളെ കണ്ട് ബാറിലുള്ളവര്‍ ഞെട്ടി. ഏകദേശം 25 വയസ് തോന്നിയ്ക്കുന്ന യുവാവും, ഭര്‍തൃമതിയായ യുവതിയുമായിരുന്നു അവിടെ മദ്യപിയ്ക്കാനെത്തിയത്. ഇവരെ കണ്ടതോടെ മദ്യപിയ്ക്കുന്നവര്‍ അതെല്ലാം നിര്‍ത്തിവെച്ച് ഇവരെ ശ്രദ്ധിയ്ക്കുകയാണ്. എന്നാല്‍ കമിതാക്കള്‍ അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എല്ലാവരും നോക്കിനില്‍ക്കെ 25 കാരനും ഭര്‍തൃമതിയായ കാമുകിയും ബാറിനകത്തെ മൂന്നാമത്തെ മേശയ്ക്കരികിലെത്തി കസേര വലിച്ചു മുഖാമുഖം ഇരുന്നു.
Read also സ്‌നേഹപൂര്‍വ്വം ഭാര്യയ്ക്ക് മദ്യം കൊടുത്തു; മദ്യം കുടിപ്പിച്ച ഭര്‍ത്താവിന് യുവതി കൊടുത്ത പണി
മദ്യവും ഓര്‍ഡര്‍ ചെയ്തു. മദ്യം അകത്തുചെന്നതോടെ കമിതാക്കളുടെ മട്ടും ഭാവവും മാറി. ശബ്ദം ഉച്ചത്തിലായി. മദ്യം തലയ്ക്കു പിടിച്ചതോടെ ഇവരുടെ സംസാരം ബഹളമായി മാറി. പിന്നീട് പരസ്പരം തെറിവിളിയായി. അവിടെ ഉള്ളവരെയെല്ലാം ഇവര്‍ തെറിവിളി കൊണ്ട് അഭിഷേകം ചെയ്തു. പ്രശ്‌നം വഷളായതോടെ ബാര്‍ ജീവനക്കാര്‍ പ്രശ്‌നത്തിലിടപ്പെട്ടു. പ്രശ്‌നത്തില്‍ ഇടപെട്ട മറ്റുള്ളവരുമായി കൈയാങ്കളി വരെ എത്തുകയും ചെയ്തു. തുടര്‍ന്നു ബാര്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. പിന്നീട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി കമിതാക്കളെ കസ്റ്റഡിയിലെടുത്തു.
രാത്രി വൈകി സ്റ്റേഷനില്‍ വച്ചാണ് ഇരുവര്‍ക്കും മദ്യത്തിന്റെ കെട്ടുവിട്ടത്. ഉടന്‍തന്നെ ഇവര്‍ തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നും പോകാന്‍ അനുവദിക്കണമെന്നും പൊലീസിനോട് അപേക്ഷിച്ചു. ഒടുവില്‍ ബാറില്‍ മദ്യപിച്ചു വഴക്കുണ്ടാക്കിയതിന് ഇരുവരുടെയും പേരില്‍ കേസെടുത്ത ശേഷം പോകാന്‍ അനുവദിക്കുകയായിരുന്നു.
Post Your Comments