അബുദാബി: ഉപഭോക്താക്കൾ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ലുലു ഗ്രൂപ്പ്.
ലുലുവിൽ നിന്ന് നിങ്ങൾക്ക് ഗിഫ്റ്റ് വൗച്ചർ ലഭിച്ചുവെന്നും, പണം ലഭിച്ചുവെന്നും മറ്റും അറിയിച്ചുകൊണ്ട് കോളുകൾ വന്നാൽ ഒരുകാരണവശാലും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകരുതെന്ന് ലുലു ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി.ഇത്തരത്തിൽ കോളുകൾ ലഭിക്കുന്നതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലുലു ഗ്രൂപ്പ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇത്തരം കോളുകൾ വന്നാൽ നിങ്ങളുടെ യാതൊരു വിവരങ്ങളും അവർക്ക് കൈമാറരുത്. ലുലു ഗ്രൂപ്പിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ കമ്പനിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments