ചെന്നൈ: പ്രണയത്തെ എതിർത്ത ബന്ധുവിനെ പതിനഞ്ചുകാരന് കൊലപ്പെടുത്തി.കളിപ്പാട്ടം ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൈ മുറിച്ചെടുക്കുകയും ചെയ്തു. ജൂലൈ മൂന്നിന് തമിഴ്നാട്ടിലെ അമിഞ്ചികരായിലാണ് സംഭവം നടന്നത്. തമിഴ് സെൽവി എന്ന സ്ത്രീയെയാണ് കൊലപ്പെടുത്തിയത്.
തന്റെ എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളുമായി പതിനഞ്ചുകാരന് ബന്ധമുണ്ടെന്ന് 35 കാരിയായ തമിഴ് സെൽവി കണ്ടെത്തിയത് ഒരാഴ്ച മുമ്പായിരുന്നു. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം അമിഞ്ചിക്കരായിലെ വെള്ളലറിലാണ് ഇവര്‍ താമസിച്ച് വന്നിരുന്നത്. നാല് വയസ്സുള്ള ഒരു മകനുമുണ്ട് ഇവര്‍ക്ക്.
Read also:എട്ടാം ക്ലാസ് വിദ്യാർത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു
ടെഡി ബിയര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതിന് ശേഷം മരിച്ചുവെന്ന് ഉറപ്പാക്കാനാണ് കൈ മുറിച്ചെടുത്തത്. സ്കൂളിലെ ബയോളജി ക്ലാസിലെ പാഠങ്ങള്‍ കൊലപാതകത്തില്‍ കുട്ടി ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം നടത്തിയതായി കുട്ടി സമ്മതിച്ചു. ആത്മഹത്യയായി വരുത്തി തീര്‍ക്കാനായിരുന്നു ശ്രമമെന്നും കുട്ടി പോലീസിന് മൊഴി നല്കി. വീടിന് സമീപത്തെ സ്സിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന് പിന്നിൽ പതിനഞ്ചുകാരനാണെന്ന് തെളിഞ്ഞത്.
Post Your Comments