ഹൈദരാബാദ്: മുതിർന്നവരിലെ പൊണ്ണത്തടിയുടെ കാര്യത്തിൽ കേരളത്തിന് ഒന്നാംസ്ഥാനം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്നവരില്‍ 52.4% പേരും പൊണ്ണത്തടിയുള്ളവരെന്ന് പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ച് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കിക്കൊണ്ട് കേരളമാണ് പൊണ്ണത്തടിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം പിന്നിലുള്ളത്. അതിൽത്തന്നെ സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് പൊണ്ണത്തടി കൂടുതല്‍ കണ്ടെത്തിയത്.
Read also:വർഷങ്ങൾ നീണ്ട ലിവിങ് ടുഗെതര്‍ അവസാനിപ്പിച്ചു ; യുവതിയോട് യുവാവിന്റെ ക്രൂരത ഇങ്ങനെ
പൊണ്ണത്തടിമൂലം കാന്‍സര്‍ പ്രമേഹം, ഹൃദ്രോഗം, തുടങ്ങി നിരവധി രോഗങ്ങള്‍ ഉണ്ടാകുന്നുവെന്നും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നും പഠനസംഘം അറിയിച്ചു.
ജീവിതശൈലികളിൽ വന്ന മാറ്റങ്ങളാണ് ആളുകളില്‍ പൊണ്ണത്തടി കൂടാന്‍ ഇടയായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യായാമമില്ലാതെ, തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നതാണ് വയറിന്റെ താഴ്ഭാഗങ്ങളില്‍ കൊടുപ്പ് അടിയാനുള്ള പ്രധാന കാരണം. ദിവസവും 15 മുതല്‍ 20 മിനിറ്റ് വരെ നടക്കുന്നതാണ് പൊണ്ണത്തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് പഠനത്തിൽ നിർദ്ദേശിക്കുന്നുമുണ്ട്.
Post Your Comments