മാഡ്രിഡ്: അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യന്‍ അണ്ടര്‍ 20 ഫുട്ബോള്‍ ടീമിന് ചരിത്ര ജയം. അണ്ടര്‍ 20 ലോകകപ്പില്‍ ആറു തവണ മുത്തമിട്ട അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സ്പെയിനില്‍ പുരോഗമിക്കുന്ന കോട്ടിഫ് കപ്പിലാണ് ഇന്ത്യയുടെ ചരിത്ര ജയം.
കളിയുടെ നാലാം മിനിറ്റില്‍ ഇന്ത്യയുടെ ദീപക് താംഗിരിയാണ് ഹെഡറിലൂടെ കളിയിലെ ആദ്യ ഗോള്‍ നേടിയത്. ആദ്യ എഴുപത് മിനിറ്റ് വരെ ഗോളൊന്നും നേടാന്‍ കഴിയാതെ വന്ന അര്‍ജന്റീന പരുക്കന്‍ കളി പുറത്തെടുത്തതോടെ ഇന്ത്യക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത അന്‍വര്‍ അലിക്ക് പിഴച്ചില്ല. ഇന്ത്യക്ക് രണ്ടാം ഗോള്‍.
ALSO READ: വനിത ഹോക്കി ലോകകപ്പ്: അര്‍ജന്റീനയും സ്പെയിനും ക്വാര്‍ട്ടര്‍ ഫൈനലിൽ
72-ാം മിനിറ്റില്‍ അര്‍ജന്റീന തിരിച്ചടിച്ചെങ്കിലും പിന്നീട് അവര്‍ക്ക് കാര്യമായ മുന്നേറ്റം ഒന്നും നടത്താനായില്ല.അര്‍ജന്റീനയ്ക്കെതിരെ വിജയം നേടിയ ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് അഭിനന്ദിച്ചു.
Post Your Comments