മസ്കറ്റ് : ഒമാനിൽ നിന്നും നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി ഹൃദായാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം സ്വദേശിയും ജഅലാനില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളിയുമായിരുന്ന സലിം ആണ് മരിച്ചത്.
ഇന്നലെ രാത്രി നാട്ടില്‍ പോകാനിരിക്കുകയായിരുന്നു സലിം. സുഹൃത്തുക്കള്‍ക്കൊപ്പം താമസ സ്ഥലത്ത് വെച്ച് പെട്ടി കെട്ടുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും ആശുപ്രത്രിയിൽ എത്തിക്കുന്നതിനിടെ മരിക്കുകയുമായിരുന്നു. ജഅലാന്‍ ബാനി ബുഹസ്സനിലെ മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.
Post Your Comments