Latest NewsGulf

വ്യാജ ബ്രാന്‍ഡുകളുടെ വിതരണം; ദുബായിയില്‍ 5,000 സമൂഹ മാധ്യമ അക്കൗണ്ടുകള്‍ അടച്ചു പൂട്ടി

ഇത് നിരീക്ഷിയ്ക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു

ദുബായ്: വ്യാജ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ വഴി വിറ്റഴിച്ചതായി കണ്ടെത്തി ദുബായിയില്‍ 4,879 സമൂഹ മാധ്യമ അക്കൗണ്ടുകള്‍ അടച്ചു പൂട്ടിയതായി സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. 33.5 മില്ല്യണില്‍പരം ഫോളോവേഴ്‌സ് ഇത്തരം അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നതായും വകുപ്പ് അറിയിച്ചു.

Also Read: യുഎസിൽ മഹീന്ദ്രയുടെ ഈ കാർ നിരോധിക്കണമെന്ന് ആവശ്യം

വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് വില്‍പ്പന എളുപ്പമാക്കാനുള്ള ഒരുപാധിയായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് അക്കൗണ്ടുകള്‍ മാറിയിരിക്കുകയാണെന്ന് ബൗദ്ധിക സ്വത്തവകാശ സംരക്ഷണ ഡയറക്ടര്‍ ഇബ്രാഹിം ബെഹ്്‌സാദ് പറഞ്ഞു. മാനേജ്‌മെന്റ് ഇതിനെതിരെ ജാഗ്രത പുലര്‍ത്തുമെന്നും,ദുബായ് പോലുള്ള മത്സരാധിഷ്ഠിത ബിസിനസ് ഹബ്ബില്‍ യാതൊരു വിധത്തിലും ഇത്തരം വില്‍പ്പനകള്‍ നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് നിരീക്ഷിയ്ക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വ്യാപാര ഉടമകളും നിയമ സ്ഥാപനങ്ങളും ഇത്തരം വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന അക്കൗണ്ടുകള്‍ നിര്‍ത്തലാക്കുന്നതിനു സഹകരിച്ചു. ഇതിനോടകം ഇത്തരത്തിലുള്ള 30 വെബ് സൈറ്റുകളാണ് അടച്ചത്.

സ്വന്തം സുരക്ഷയേയും ആരോഗ്യത്തേയും ബാധിക്കുന്ന ഇത്തരം വസ്തുക്കള്‍ ഒരിയ്ക്കലും ഉപയോഗിക്കരുതെന്നും ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിയ്ക്കുന്നവര്‍ സാമ്പത്തിക വികസന വകുപ്പിലെ ഈ 600545555 വിളിച്ചറിയിക്കുകയോ വകുപ്പിന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ വിവരമറിയിക്കുകയോ വേണമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button