ദിവസവും പുറത്തു പോകുന്ന മക്കള്‍ ഒരു ആപത്തും കൂടാതെ തിരികെ എത്തുന്നത് വരെ അച്ഛനമ്മമാരുടെ ഉള്ളില്‍ ആധിയാണ്. അങ്ങനെ ആപത്തൊന്നും വരാതെ സര്‍വ്വ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിക്കുന്ന അമ്മമാരാണ് നമുക്കുള്ളത്. മക്കളുടെ ഉയർച്ചയും നന്മയും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. മക്കൾക്ക് ആപത്തു വരാതെ കാക്കാൻ രാമായണത്തിലുള്ള കൗസല്യാദേവിയുടെ പ്രാർഥന അതിവിശിഷ്ടമാണ്.
മാതൃത്വത്തിന്റെ പ്രതിരൂപമായ കൗസല്യാദേവി ശ്രീരാമചന്ദ്രന്റെ മാതാവാണ്. രാമന്റെ വനവാസ യാത്രയില്‍ വളരെയധികം ദുഖിക്കുന്ന കൗസല്യാദേവി പുത്രരക്ഷയ്ക്കായി ദേവകളോട് നടത്തിയ പ്രാർത്ഥന ലക്ഷ്മണോപദേശത്തിൽ എഴുത്തച്ചന് വിവരിക്കുന്നുണ്ട്.
‘സൃഷ്ടികർത്താവേ വിരിഞ്ച പത്മാസന
പുഷ്ടദയാബ്ധേ പുരുഷോത്തമ ഹരേ!’
മൃത്യുഞ്ജയ! മഹാദേവ! ഗൗരീപതേ
വൃത്രാരിമുമ്പായ ദിക്പാലകന്മാരേ!
ദുർഗ്ഗേ ഭഗവതി ദുഃഖവിനാശിനീ
സർഗ്ഗസ്ഥിതിലയകാരിണീ ചണ്ഡികേ!
എൻമകനാശു നടക്കുന്ന നേരവും
കൽമഷം തീർന്നിരുന്നീടും നേരവും
തന്മതി കെട്ടുറങ്ങുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചിടുവിൻ നിങ്ങൾ.
സകലദേവീദേവന്മാരുടെയും അനുഗ്രഹം മക്കൾക്കു ലഭിക്കുവാൻ രാമായണത്തിലെ ഈ വരികൾ നിത്യവും ജപിക്കാവുന്നത് നല്ലതാണ്.
Post Your Comments