![](/wp-content/uploads/2018/08/noodles.jpg)
ബ്രേക്ക്ഫാസ്റ്റിന് പൊതുവേ ആരും ട്രൈ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കും പഡ്തായ് നൂഡില്‍സ്. തായ്ലന്റില് ഏറ്റവും പ്രചാരമേറിയ വിഭവമാണ് പഡ്തായ് നൂഡില്‍സ്. തായ്ലന്റില് ദേശീയ ഭക്ഷണമായ പഡ്തായ് നൂഡില്‍സ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍ :
1. റൈസ് നൂഡില്‍സ്- ആവശ്യത്തിന്
2. ചെറുതാക്കി അരിഞ്ഞ ഉള്ളി, കാരറ്റ്, കാബേജ്, ബീന്‍സ്, ഉള്ളിത്തണ്ട് – 200 ഗ്രാം
3. ചെറുപയര്‍ മുളപ്പിച്ചത്
4. വറുത്ത കടല പൊടിച്ചത് – കാല് കപ്പ്
5. ഉപ്പ്, പഞ്ചസാര – ഒരു നുള്ള്
6. ഫിഷ് സോസ് – 10 മില്ലി
7. സോയ സോസ് -10 മില്ലി
8. തായ് ഹെര്‍ബ്സ് -പാകത്തിന്
9. സൂര്യകാന്തി എണ്ണ -200 മില്ലി 1
10. കോഴിമുട്ട -രണ്ടെണ്ണം
പാകം ചെയ്യുന്ന വിധം:
നൂഡില്‍സ് വേവിച്ചു മാറ്റിവയ്ക്കുക. രണ്ടു മുതല്‍ എട്ട് വരെയുള്ള ചേരുവകള്‍ ഒരുമിച്ചുചേര്‍ത്ത് എണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ചുവെച്ച നൂഡില്‍സ് കൂടി ചേര്‍ത്തിളക്കുക. കഷ്ണങ്ങളാക്കി വേവിച്ച ചിക്കനോ മീനോ പച്ചക്കറികളോ താത്പര്യം പോലെ ഇതില്‍ ചേര്‍ക്കാവുന്നതാണ്. നൂഡില്‍സിന്റെ കൂട്ട് മുട്ട കൊണ്ട് ഓംലെറ്റുണ്ടാക്കി അതില്‍ പൊതിഞ്ഞ് വിളമ്പുന്നതാണ് പഡ്തായ് നൂഡില്‍സിന്റെ രീതി.
Post Your Comments