Latest NewsKerala

കമ്പക്കാനം കൂട്ടക്കൊല: പ്രതികള്‍ക്ക് വേണ്ടി അഡ്വ.ആളൂര്‍ ഹാജരായേക്കും

കൊച്ചി•കേരള മനസാക്ഷിയെ ഞെട്ടിച്ച ഇടുക്കി കമ്പക്കാനത്തെ അതിക്രൂര കൂട്ടകൊലപാതക കേസിലെ പ്രതികള്‍ക്ക് വേണ്ടി കുപ്രസിദ്ധ അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍ ഹാജരായേക്കുമെന്ന് റിപ്പോര്‍ട്ട്.
കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ പൈശാചികമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ ഇന്ന് പോലീസ് പിടിയിലായിരുന്നു. മുഖ്യപ്രതിയായ അനീഷിന്റെ സുഹൃത്ത് ലിബീഷ് ആണ് പിടിയിലായത്. കൊല്ലപ്പെട്ട കൃഷ്ണനെ മന്ത്രവാദത്തില്‍ സഹായിക്കാറുള്ള അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സുഹൃത്തായ ലിബീഷിനെ അനീഷ് സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കൂടെക്കൂട്ടുകയായിരുന്നു. അനീഷിനെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Kambakkanam-Murder

കൃഷ്ണന്റെ സഹായിയായിരുന്ന അനീഷ് ഇപ്പോള്‍ സ്വന്തമായി മന്ത്രവാദം നടത്തുകയാണ്. എന്നാല്‍ വേണ്ടത്ര ഫലസിദ്ധിയുണ്ടായിരുന്നില്ല. കൃഷ്ണന്റെ സിദ്ധി അപൂര്‍വമായ താളിയോലകളാണെന്ന് കരുതിയ അനീഷ് അത് തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ലിബീഷ് പൊലീസിനോട് പറഞ്ഞത്.

നേരത്തെ, സൗമ്യ വധക്കേസ്, ജിഷ കൊലക്കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായി വാര്‍ത്തകളില്‍ ഇടം നേടിയുട്ടുള്ളയാളാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ ആളൂര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയ്ക്ക് വേണ്ടിയും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് വേണ്ടിയും ആളൂര്‍ കോടതിയില്‍ ഹജരായിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button