
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതികളിലൊരാള്‍ കൂടി പിടിയിലായി. നെട്ടൂര്‍ സ്വദേശി റജീബ് ആണ് പിടിയിലായത്.
ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ റജീബ് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ആക്രമണത്തിനായി ആയുധങ്ങളുമായാണ് റജീബ് എത്തിയത്. കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ വെച്ചാണ് റജീബ് പിടിയിലായത്.
Read more:പോലീസിനെ ഭയന്ന് യുവാവ് പുഴയില്‍ ചാടി
അഭിമന്യുവിനെ ആക്രമിച്ച സംഘത്തിലെ പ്രധാനികളെ സഹായിച്ചവരാണ് ഇതുവരെ അറസ്റ്റിലായവരില്‍ ഏറെയും. ജൂണ്‍ രണ്ടിന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് വീണത്.
Post Your Comments