Latest NewsKerala

പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായെന്നും സുഹൃത്തിനെ ലിംഗഛേദനം നടത്തിയെന്നും വ്യാജ സന്ദേശം; പിന്നീട് സംഭവിച്ചത്

ഇവിടെ ഇതിന് മുമ്പും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

ഭോപാല്‍:  പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായെന്നും സുഹൃത്തിനെ ലിംഗഛേദനം നടത്തിയെന്നും വ്യാജ സന്ദേശം. പെണ്‍കുട്ടിയെ 13 പേര്‍ മാനഭംഗത്തിനിരയാക്കിയെന്നും കൂടെയുണ്ടായിരുന്ന യുവാവിനെ അവര്‍ ലിംഗഛേദം ചെയ്തെന്നും ചിത്രസമേതമായിരുന്നു വാട്‌സാപ്പില്‍ പ്രചരിച്ചിരുന്നത്. സംഭവത്തില്‍ മൂന്ന്‌പേര്‍ അറസ്റ്റിലായി.

മധ്യപ്രദേശിലെ സിങ്രോലി ജില്ലയില്‍ വ്യാജസന്ദേശം അയച്ച വാട്സാപ് ഗ്രൂപ് അഡ്മിനും രണ്ട് അംഗങ്ങളും അറസ്റ്റിലായത്. ‘ഈവിള്‍ ഓഫ് ഊര്‍ജാഞ്ചല്‍’ എന്ന ഗ്രൂപ്പിന്റെ ചുമതലക്കാരനായ സുരേന്ദ്ര ദ്വിവേദി, സന്ദേശം അയച്ച ഗുലാം റാസ, ഫോര്‍വേഡ് ചെയ്ത രാജേഷ് ദ്വിവേദി എന്നിവരാണ് അറസ്റ്റിലായത്.

Also Read : വിദേശത്ത് ജോലിയെന്ന് വാട്‌സാപ്പ് സന്ദേശം: റിസോര്‍ട്ടിലെത്തി നിരാശരായത് നൂറുകണക്കിന് യുവാക്കള്‍

കൂട്ടമാനഭംഗം സംബന്ധിച്ച സന്ദേശം നാട്ടുകാര്‍ അറിയിച്ച ഉടന്‍ ഗ്രാമത്തിലെത്തിയ പൊലീസിന് സന്ദേശം തട്ടിപ്പാണെന്നു മനസ്സിലായി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353(2), 453(2),(6) ഐടി നിയമത്തിലെ 67(ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയാന്‍ ഓപ്പറേഷന്‍ യഥാര്‍ഥ് എന്ന പേരില്‍ ജില്ലയില്‍ പൊലീസ് ബോധവല്‍ക്കരണവും നടത്തിവരികയാണ്. ഇവിടെ ഇതിന് മുമ്പും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button