CinemaNewsEntertainment

‘മദ്യപിച്ചിട്ടാണോ സംസാരം’; നിങ്ങളുടെ വീട്ടിലുള്ളവര്‍ ഇങ്ങനെയാണോ? ആരാധകന്‍റെ വായടപ്പിച്ച് ടോവിനോ തോമസ്‌

പുതിയ ചിത്രം മറഡോണ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ടോവിനോ തോമസ്‌. ആരാധകരുമായി സിനിമയുടെ വിജയാഘോഷം ഫേസ്ബുക്ക് ലൈവിലെത്തി പങ്കുവെയ്ക്കവേ താരത്തിനു സോഷ്യല്‍ മീഡിയയിലെ ഒരു ആരാധകനില്‍ നിന്ന് അപ്രതീക്ഷിതമായ ഒരു ചോദ്യം നേരിടേണ്ടി വന്നു. മഴ നനഞ്ഞ് ആകെ ബുദ്ധിമുട്ടിലാണ് താനെന്നും ഫ്ലൈറ്റ് മിസായെന്നും ടോവിനോ ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നു.

ബ്രോ രണ്ടെണ്ണം അടിച്ചിട്ടുണ്ടോ, നിങ്ങള്‍ നല്ല സ്റ്റെലായി സംസാരിക്കുന്നുണ്ടല്ലോ എന്ന സോഷ്യല്‍ മീഡിയ ആരാധകന്റെ ചോദ്യത്തിന് അപ്രതീക്ഷിത മറുപടി നല്‍കുകയായിരുന്നു താരം.
സുഹൃത്തേ നിങ്ങളും നിങ്ങളുടെ വീട്ടിലുള്ളവരും രണ്ടെണ്ണം അടിച്ചാല്‍ മാത്രമേ സ്റ്റെലായി സംസാരിക്കാറുള്ളോ. ഞങ്ങള്‍ കുടുംബപരമായിട്ട് അടിക്കാതെ തന്നെ നന്നായി സംസാരിക്കുന്നവരാണ്-ടോവിനോ ആരാധകന് മറുപടി നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button