Latest NewsIndia

പ്രധാന അധ്യാപകൻ പീഡിപ്പിച്ച പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു

പോ​ലീ​സ് നടത്തിയ പരിശോധനയില്‍ നോട്ട് ബുക്കിൽനിന്നും പ്രധാന അധ്യാപകൻ ലൈംഗിക ചൂഷണം

ഭു​വ​നേ​ശ്വ​ർ: പ്രധാന അധ്യാപകൻ പീഡിപ്പിച്ച പതിനഞ്ചുകാരി സ്കൂളിനുള്ളിൽവെച്ച് ആത്മഹത്യ ചെയ്തു. കൈയ്യിലെ ഞരഞ്ച് മുറിച്ചാണ് കുട്ടി ജീവനൊടുക്കിയത്. സ്കൂളിലെ പൂളിനടുത്താണ് കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. ഒഡീഷയിലെ ശി​ഖ​പ​ള്ളി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലാണ് സംഭവം നടന്നത്.

വ്യാഴാഴ്ച രാത്രിയാണ് ചോരവാര്‍ന്ന കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടി മരിച്ചിരുന്നു. പോ​ലീ​സ് നടത്തിയ പരിശോധനയില്‍ നോട്ട് ബുക്കിൽനിന്നും പ്രധാന അധ്യാപകൻ ലൈംഗിക ചൂഷണം ചെയ്തതടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തി.

Read also:ശാരീരിക ബന്ധത്തിന് തയ്യാറാകാത്ത മുൻ സൗന്ദര്യറാണിയെ വെടിവെച്ച് കൊന്നു

പെൺകുട്ടിയുടെ സുഹൃത്തുക്കളോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ അധ്യാപകന് എതിരായ സമീപനമാണ് മറ്റുകുട്ടികളും കാഴ്ചവെച്ചത്. പീ​ഡി​പ്പി​ച്ച ശേ​ഷം അധ്യാപകൻ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ‌പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹെഡ്മാസ്റ്റര്‍ക്കെതിരെ പോസ്കോ പ്രകാരം കേസെടുത്തിട്ടുണ്ട്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാത്ഥിയാണ് മരിച്ച പെൺകുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button