ഭുവനേശ്വർ: പ്രധാന അധ്യാപകൻ പീഡിപ്പിച്ച പതിനഞ്ചുകാരി സ്കൂളിനുള്ളിൽവെച്ച് ആത്മഹത്യ ചെയ്തു. കൈയ്യിലെ ഞരഞ്ച് മുറിച്ചാണ് കുട്ടി ജീവനൊടുക്കിയത്. സ്കൂളിലെ പൂളിനടുത്താണ് കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. ഒഡീഷയിലെ ശിഖപള്ളിയിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്.
വ്യാഴാഴ്ച രാത്രിയാണ് ചോരവാര്‍ന്ന കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടി മരിച്ചിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ നോട്ട് ബുക്കിൽനിന്നും പ്രധാന അധ്യാപകൻ ലൈംഗിക ചൂഷണം ചെയ്തതടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തി.
Read also:ശാരീരിക ബന്ധത്തിന് തയ്യാറാകാത്ത മുൻ സൗന്ദര്യറാണിയെ വെടിവെച്ച് കൊന്നു
പെൺകുട്ടിയുടെ സുഹൃത്തുക്കളോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ അധ്യാപകന് എതിരായ സമീപനമാണ് മറ്റുകുട്ടികളും കാഴ്ചവെച്ചത്. പീഡിപ്പിച്ച ശേഷം അധ്യാപകൻ കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹെഡ്മാസ്റ്റര്‍ക്കെതിരെ പോസ്കോ പ്രകാരം കേസെടുത്തിട്ടുണ്ട്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാത്ഥിയാണ് മരിച്ച പെൺകുട്ടി.
Post Your Comments