നാൻജിങ്: ചൈനയിൽ നടന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പ് ദിനാളിൽ കാലിടറി സിന്ധു. മികച്ച വിജയം നേടി തന്റെ മൂന്നാം ലോക കിരീടം നേടി സ്പെയിനിന്റെ കരോളിന മരിന്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പിവി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് മരിന് കിരീടം ചൂടിയത്.
സ്കോർ: 21-19, 21-10
Also Read: ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്ലിക്ക് മികച്ച നേട്ടം
തുടര്‍ച്ചയായ രണ്ടാം തവണയും ലോകചാമ്പ്യൻഷിപ്പിലെ കിരീടപ്പോരാട്ടത്തില്‍ സിന്ധുവിന് കാലിടറുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ സിന്ധു പരാജയപ്പെട്ടപ്പോള്‍ ഇത്തവണ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ പരാജയം. ഒളിമ്പിക് ഫൈനലിന്റെ തനിയാവർത്തനമാണ് ഇന്നത്തെ മത്സരത്തിൽ കാണാനായത്.
Post Your Comments