മസ്കറ്റ് : ഒമാനിൽ അപകടത്തില്‍ പെട്ട് ചികിൽസയിലായിരുന്ന പ്രവാസി മരിച്ചു. ആലപ്പുഴ സ്വദേശി തോമസ് വര്‍ഗീസ് ആണ് ശനിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. ബിന്‍ മുഖ്ദം ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ അക്കൗണ്ടന്റ് ആയിരുന്നു. കഴിഞ്ഞ മാസം 28ന് രാവിലെ ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നടക്കാന്‍ ഇറങ്ങിയ ഇദ്ദേഹത്തെ വാഹനം ഇടിച്ചു. ശേഷം ഖൗല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിൽസയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അച്ചന്: വര്ക്കിച്ചന്, അമ്മ: മറിയാമ്മ, ഭാര്യ: അന്നമ്മ തോമസ്.
Also read : ആന്ധ്രയില്‍ അപകടം : രണ്ട് മലയാളികള്‍ മരിച്ചു
Post Your Comments