പൂനെ: മഹാരാഷ്ട്രയിലെ പിംപ്രി ചിന്‍ചാവദ് പട്ടണത്തിലൂടെ വര്‍ഷങ്ങളോളം ഓട്ടോ ഓടിച്ച 36 കാരന്‍ ഒടുവിൽ ആ നഗരത്തിന്റെ തന്നെ മേയറായി. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാഹുല്‍ ജാദവ് ആണ് പിംപ്രി ചിന്‍ചാവദ് നഗരത്തിന്റെ മേയറായി ശനിയാഴ്ച തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ മേയര്‍ രാജിവെച്ചതോടെയാണ് രാഹുലിന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് ഉയർന്നത്.
Read also: മയക്കുമരുന്നുവേട്ടയ്ക്കു നേതൃത്വം നൽകിയ ഒരു മേയര്‍ കൂടി കൊല്ലപ്പെട്ടു
കര്‍ഷക കുടുംബത്തിലാണ് രാഹുല്‍ ജനിച്ചത്. കഷ്ടപ്പാടുകൾ മൂലം പത്താം ക്ലാസ് വരെയേ പഠിക്കാൻ കഴിഞ്ഞുള്ളു. 1996-2003 വരെ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. ഇടയ്ക്ക് കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ചേര്‍ന്നു. 2006 ല്‍ രാഷ്ട്രീയത്തില്‍ എത്തിയ രാഹുൽ 2007 ല്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയില്‍ ചേരുകയും 2017ല്‍ കൗൺസിലറാകുകയും ചെയ്‌തു. പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന് വീണ്ടും കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. മേയർ തെരഞ്ഞെടുപ്പിൽ 120 ല്‍ 81 വോട്ട് നേടിയാണ് രാഹുല്‍ വിജയിച്ചത്.
Post Your Comments