Latest NewsIndia

കരുണാനിധിയുടെ നില വീണ്ടും വഷളായി

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ നില വീണ്ടും വഷളായി. ആള്‍വാര്‍പേട്ട് കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരവേയാണ് ഞായറാഴ്ച നില വഷളായത്. അതിനാല്‍ തന്നെ അദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യില്ലെന്നാണ് അറിയുന്നത്.

Read also : കരുണാനിധിയുടെ ആരോഗ്യ നില : മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിട്ടു

മൂത്രനാളത്തില്‍ അണുബാധയുണ്ടായി എന്നും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുവെന്നുമാണ് പുറത്തുവരുന്ന വിവരം . ആശുപത്രി അധികൃതര്‍ കഴിഞ്ഞ നാലു ദിവസമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button