Festivals

സ്വാതന്ത്രൃ സമര ചരിത്രം ഉറങ്ങുന്ന പയ്യന്നൂര്‍

കേരത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പയ്യന്നൂരിനു സവിശേഷ പ്രധാന്യമുണ്ട്

രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കേരളത്തിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്‍റെ ഉപ്പ് പാടമായ പയ്യന്നൂരിനെ മറക്കാൻ കഴിയില്ല . കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്‍റെ ഊട്ട് പുരയാണ് രണ്ടാം ബര്‍ദോളി എന്ന പയ്യന്നൂര്‍. പോരാട്ട വീര്യം സിരകളില്‍ പടര്‍ന്ന യുവത്വം ജീവന്‍പണയപ്പെടുത്തിയും അധിനിവേശ വിരുദ്ധ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന നാട്.

1930ല്‍ കെ.കേളപ്പന്‍റെ നേതൃത്വത്തില്‍ നിയമലംഘന സമരത്തിന് വേദിയായത് പയ്യന്നൂരായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരം,കെ.പി.സി.സി സമ്മേളനം, കര്‍ഷക പോരാട്ടങ്ങള്‍, വെളളാരങ്ങര സമരം തുടങ്ങി ഇന്ത്യന്‍സ്വാതന്ത്യ്ര സമര ചരിത്രത്തില്‍ തിളങ്ങുന്ന നിരവധി അധ്യായങ്ങളാണ് പയ്യന്നൂര്‍എഴുതി ചേര്‍ത്തത്. എന്നാല്‍ ഈ പോരാട്ട ഭൂമിയില്‍ സ്വതന്ത്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷവും സ്വാതന്ത്രൃ സമരത്തിന്‍റെ സ്മരണ നില നിര്‍ത്തുന്ന ഒരു സ്മാരകം പോലും പണി കഴിപ്പിച്ചിട്ടില്ല എന്നത് കേരള ചരിത്രത്തിനുതന്നെ മാനക്കേടാണ്.

കേരത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പയ്യന്നൂരിനു സവിശേഷ പ്രധാന്യമുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചവരിൽ പ്രമുഖരായിരുന്നു കെ. കേളപ്പന്‍ സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ, ടി. സുബ്രമഹ്ണ്യം തിരുമുമ്പ്, ലക്ഷ്മണ ഷേണായി, മാക്കുനി ശങ്കരൻ നമ്പ്യാർ, പി.സി.കെ. അടിയോടി, മൊയാരത്തു ശങ്കരൻ തുടങ്ങി നിരവധി സ്വാതന്ത്രൃ സമര സേനാനികൾ പയ്യന്നൂരിന് സ്വന്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button