ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ് ബിജു സോപാനം. സീരിയല്‍ രംഗത്തും സിനിമയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ബിജു തന്റെ ഓണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
” പണ്ടേ തൊട്ട് കാവാലം സാറിന്റെ കൂടെ ആയിരുന്നത് കൊണ്ട് ഓണം എപ്പോഴും മിസ്സ് ചെയ്യുമായിരുന്നു. സാറിന്റെ കൂടെ നിരവധി ദേശീയ-അന്തർദേശീയ ഫെസ്റ്റിവലുകളിൽ ഞാൻ പോയിട്ടുണ്ട്. അപ്പോൾ ഓണത്തിന് പല ദേശത്തായിരിക്കും. ഇടക്ക് വീട്ടിൽ ഉണ്ടാവും. ഓണത്തിനെ കുറിച്ച് അതുകൊണ്ട് കൂടുതൽ ഓർമ്മകൾ ഒന്നുമില്ല.
വീട്ടിൽ ഉള്ളപ്പോൾ എല്ലാവരും ഒത്തുകൂടും, പൂക്കളം ഇടും, സദ്യ ഒരുക്കും. തിരുവോണം ഭാര്യയുടെ വീട്ടിൽ ആയിരിക്കും. നാലാം ഓണത്തിന്റെ അന്ന് അമ്മയുടെ വീട്ടിൽ പോവും.”
Post Your Comments