KeralaLatest News

ര​ച​ന, ഹ​ണി റോ​സ് എന്നിവർ നടി ആക്രമിച്ച കേ​സി​ല്‍ ക​ക്ഷി ചേരാനുള്ള ഹ​ര്‍​ജി ‘അമ്മ’ പിൻവലിച്ചു

താ​ന്‍ ഇ​പ്പോ​ള്‍ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മ​ല്ലെ​ന്നും കേ​സ് ന​ട​ത്താ​ന്‍ ആ​രു​ടേ​യും സ​ഹാ​യം വേ​ണ്ടെ​ന്നും ന​ടി ഹൈ​ക്കോ​ട​തി​യി​ല്‍ പറഞ്ഞിരുന്നു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി താരസംഘടനയായ അമ്മ പി​ന്‍​വ​ലി​ച്ചു. നടപടി വിവാദമായതോടെയാണിത്. ന​ടി​മാ​രാ​യ ര​ച​ന നാ​രാ​യ​ണ​ന്‍ കു​ട്ടി, ഹ​ണി റോ​സ് എ​ന്നി​വ​രാ​ണ് കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്ന​ത്. തനിക്ക് സംഘടനയുടെ പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിരുന്നു.

Also Read: മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

അമ്മയുടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ കേ​സി​ല്‍ ക​ക്ഷി​ചേ​രു​ന്ന​തി​നെ ആ​ക്ര​മി​ക്ക​പ്പ​ട്ട ന​ടി കോ​ട​തി​യി​ല്‍ ശക്തമായ ഭാഷയിൽ എ​തി​ര്‍​ക്കുകയായിരുന്നു. താ​ന്‍ ഇ​പ്പോ​ള്‍ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മ​ല്ലെ​ന്നും കേ​സ് ന​ട​ത്താ​ന്‍ ആ​രു​ടേ​യും സ​ഹാ​യം വേ​ണ്ടെ​ന്നും ന​ടി ഹൈ​ക്കോ​ട​തി​യി​ല്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമ്മ ഹർജി പിൻവലിക്കാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button