![Man files complaint against wife's lover for taking private visuals of wife using mobile app](/wp-content/uploads/2018/08/mobile.jpg)
കൊച്ചി: മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയതായ് യുവാവിന്റെ പരാതി. സംഭവത്തില്‍ അന്പലപ്പുഴ സ്വദേശിയും സ്വകാര്യബാങ്ക് ജീവനക്കാരനുമായ അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത്, അവരുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ ഉടമ പോലും അറിയാതെ രഹസ്യ ആപ്ലിക്കേഷന്‍ സ്ഥാപിക്കുകയായിരുന്നു.
ALSO READ: കമിതാക്കളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
യുവതിയുടെ സഹായത്തോടെയായിരുന്നു ഇത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഭര്‍ത്താവിന്റെ നീക്കങ്ങളും സംഭാഷണങ്ങളുടെ ശബ്ദരേഖയും സ്വകാര്യനിമിഷങ്ങളുടേതുള്പ്പെടെയുള്ള ദൃശ്യങ്ങളും യുവാവ് പകർത്തിയെടുത്തു. ഇതിനിടെ തട്ടിപ്പു മനസ്സിലാക്കിയ യുവതിയുടെ ഭര്‍ത്താവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പ് കേരളത്തില്‍ ആദ്യമായാണു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Post Your Comments