മനില•ലംബോര്‍ഗിനികളും, പോര്‍ഷെകകളും ഉള്‍പ്പടെ 60 ലേറെ ആഡംബര കാറുകളാണ് ഫിലിപൈന്‍സില്‍ അടുത്തിടെ നശിപ്പിച്ചു കളഞ്ഞത്. 277 മില്യണ്‍ ഫിലിപൈന്‍ പെസോ (ഏകദേശം 35.50 കോടിയോളം ഇന്ത്യന്‍ രൂപ) വിലമതിക്കും ഈ കാറുകള്‍ക്ക് എല്ലാം കൂടി.
കൂടാതെ 19 മില്യണ്‍ പെസോ (ഏകദേശം 7 കോടിയോളം ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന മോട്ടോര്‍ സൈക്കിളുകളും ഇത്തരത്തില്‍ നശിപ്പിച്ചുകളഞ്ഞു.
അനധികൃതമായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത കാറുകളാണ് കള്ളക്കടത്തിനെരായ ഏറ്റവും പുതിയ നടപടിയുടെ ഭാഗമായി ബുള്‍ഡോസര്‍ കയറ്റി തവിടുപൊടിയാക്കി കളഞ്ഞത്.
ലംബോര്‍ഗിനി ഗല്ലാര്‍ഡോ, നിരവധി പോര്‍ഷെ 911 കള്‍, ബി.എം.ഡബ്ല്യൂ കാറുകള്‍, ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നശിപ്പിച്ചത് ഫിലിപൈന്‍ പ്രസിഡന്റ് റോഡ്രിഗോയുടെ മേല്‍നോട്ടത്തിലായിരുന്നുവെന്ന് യാഹൂ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു.
കള്ളക്കടത്തിലൂടെ രാജ്യത്തെത്തിച്ച രണ്ടാമത്തെ ബാച്ച് കാറുകളാണ് ഇപ്പോള്‍ നശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത 800 ഓളം വാഹനങ്ങള്‍ ഇതിനോടകം നശിപ്പിച്ചു കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു. ഇവയില്‍ മക് ലാരന്‍സ്, ലംബോര്‍ഗിനികള്‍, റേഞ്ച് റോവരുകള്‍ എന്നിവയുള്‍പ്പടെയുള്ള സൂപ്പര്‍ കാറുകളാണ് ഫെബ്രുവരിയില്‍ തകര്‍ത്തുകളഞ്ഞത്.
ജൂണില്‍ നശിപ്പിച്ച രണ്ടമത്തെ ബാച്ച് വാഹനങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Post Your Comments