പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽനിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കട്ടപ്പനയിലെ ധ്യാനകേന്ദ്രത്തിലേക്ക്. ജെസ്ന ധ്യാനകേന്ദ്രത്തിലെത്തിയ സംഭവം ധ്യാനകേന്ദ്രം അധികൃതരും പോലീസും ഇക്കാര്യം ഏറക്കുറെ സ്ഥിരീകരിച്ചു.
കാണാതായതിന് രണ്ട് ദിവസത്തിനു ശേഷം ജെസ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഈ ധ്യാനകേന്ദ്രത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കെത്താറുണ്ട്. ഇതില്‍ ജെസ്നയെപ്പോലുളള പെണ്‍കുട്ടിയെ കണ്ടിരുന്നതായി ധ്യാനകേന്ദ്രം അധികൃതര്‍ പറഞ്ഞു. പോലീസിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
തലയില്‍ ചുരിദാറിന്റെ ഷാളിട്ടാണ് പ്രാര്‍ത്ഥിച്ചത്. ഷാള്‍ തലയില്‍ നിന്ന് ഉതിര്‍ന്നു പോയപ്പോള്‍ വീണ്ടും തലയിലേക്കു വലിച്ചിട്ടപ്പോഴുണ്ടായ ഭാവമാറ്റം കണ്ടാണ് ജെസ്നയാണെന്നു സംശയമുണ്ടായതെന്ന് ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ഒരു പിതാവ് പറഞ്ഞു.
Read also:ജെസ്ന തിരോധാനം : കേസില്‍ ട്വിസ്റ്റ് : ടാക്സി ഡ്രൈവറുടെ നിര്‍ണായക മൊഴി പുറത്ത്
പിന്നീട് പത്രങ്ങളില്‍ ജസ്നയുടെ ഫോട്ടോ കണ്ടപ്പോഴാണ് ആ പെണ്‍കുട്ടി ജെസ്ന തന്നെയെന്നു തിരിച്ചറിഞ്ഞത്. കുറേനാളായി മനസില്‍ കൊണ്ടു നടന്ന സംശയം പിതാവ് കഴിഞ്ഞ ദിവസം കട്ടപ്പന ഡിവൈ. എസ്.പിയോടു തുറന്നു പറഞ്ഞു. തങ്ങള്‍ പതിവായി അണക്കരയില്‍ പ്രാര്‍ത്ഥനയ്ക്കും കുര്‍ബാനയ്ക്കും പോകാറുണ്ടെന്ന് ജെസ്നയുടെ പിതാവ് ജയിംസ് മുമ്പ് പറഞ്ഞിരുന്നു.
കാണാതായ ദിവസം മുണ്ടക്കയത്തെ ബസ് സ്റ്റാന്‍ഡില്‍ കണ്ട പെണ്‍കുട്ടി ജസ്നയാണെന്ന് ബന്ധുക്കള്‍ക്കും പോലീസിനും സി. സി. ടി. വി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. മുണ്ടക്കയത്തു നിന്ന് കട്ടപ്പനയിലേക്ക് വലിയ ദൂരമില്ലെന്നും പോലീസ് പറഞ്ഞു.
Post Your Comments