നമുക്കെല്ലാം പരിചിതമായ ഒരു ഭക്ഷണമാണ് മുട്ട. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മുട്ട. മുട്ട മഞ്ഞയും വെള്ളയും എല്ലാം നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ ആരോഗ്യഗുണങ്ങള്‍ മുട്ടയുടെ മഞ്ഞക്കാണോ അതോ മുട്ടയുടെ വെള്ളക്കാണോ കൂടുതല്‍ എന്ന് പലര്‍ക്കും അറിയില്ല. മുട്ട ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് പല വിധത്തില്‍ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്.
വൈറ്റമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. . കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ടയുടെ വെള്ള. തിമിരം പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ട. തിമിരത്തിനു മാത്രമല്ല, മൈഗ്രേന്‍, ഹൈപ്പര്‍ ഹോമോ സിസ്‌റ്റേനിയ എന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാണ്. സോഡിയം സമ്പുഷ്ടമാണ് മുട്ടയുടെ വെള്ള. ഹൃദയം, നാഡി, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തിന്, മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്.
Read also:രാത്രിയിൽ നേരത്തെ കിടന്നുറങ്ങുന്ന പുരുഷന്‍മാര്‍ ശ്രദ്ധിക്കുക !
സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.സോഡിയത്തിന്റെ കുറവുള്ളവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് മുട്ട. ഹൃദ്രോഗങ്ങളെ തടയാൻ ദിവസവും മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്. ഇതില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ഇതിലെ പൊട്ടാസ്യം തന്നെയാണ് സഹായകമാകുന്നത്. മസിൽ വളർത്താൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും മുട്ടയുടെ വെള്ളം കഴിക്കണം. കാരണം ഇവര്‍ക്ക് പ്രോട്ടീന്‍ അത്യാവശ്യമായ ഒന്നാണ്.
ദഹനപ്രശ്നം അകറ്റാൻ ഏറ്റവും നല്ല മാർഗമാണ് മുട്ട. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഏറെ നല്ലതാണ് മുട്ടയുടെ വെള്ള. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷ ശരീരത്തിലെ രോമ വളര്‍ച്ചയ്ക്കും മസിലുകള്‍ രൂപപ്പെടുന്നതിനും നല്ല സെക്‌സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്.
ദിവസവും മുട്ട കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു. ഇതുകൊണ്ടു തന്നെ പുരുഷന്മാര്‍ മുട്ടയുടെ വെള്ള നിർബന്ധമായും കഴിച്ചിരിക്കണം. പുരുഷന്മാർ ലെെംഗികശക്തിക്ക് ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നത് ഏറെ നല്ലതാണ്.എല്ലുകളുടെ കരുത്തിന് ഏറ്റവും നല്ലതാണ് മുട്ടയുടെ വെള്ള. കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയാണ് എല്ലിന്റെ ബലത്തിനു സഹായിക്കുന്നത്.
Post Your Comments