KeralaLatest News

‘മീശ’ വിവാദത്തില്‍ പ്രതികണവുമായി ബിജെപി അധ്യക്ഷന്‍

തിരുവനന്തപുരം : ‘മീശ’ വിവാദത്തില്‍ പ്രതികണവുമായി ബിജെപി അധ്യക്ഷന്‍. ‘മീശ’ അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ഇതിനോടകം പ്രമുഖരുൾപ്പടെയുള്ള നിരവധി പേർ ‘മീശ’ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്ന്. മീശയെ അനുകൂലിക്കുന്നവരായും പ്രതികൂലിക്കുന്നവരുമുണ്ട്.
നോവലിലെ ഒരു ഭാഗത്തിൽ ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകളെക്കുറിച്ച്‌ പറയുന്ന പരാമര്‍ശം, മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ആക്ഷേപം.

ALSO READ: മീശ പ്രസിദ്ധീകരിച്ചതോടെ ഡിസി ബുക്‌സ് ശാഖകള്‍ക്ക് പോലീസ് കാവല്‍

ഇതോടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും നോവലിസ്റ്റ് പിന്മാറിയിരുന്നു.
എന്നാൽ ഡിസി ബുക്‌സ് മീശ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. ശേഷം മീശ നോവല്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തി. എന്നാല്‍ ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button