ജാർഖണ്ഡ്: പതിമൂന്നുകാരിയെ ഏഴു പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഏഴ് കൗമാരക്കാര്‍ ചേര്‍ന്നാണ് കുട്ടിയെ മാനഭംഗത്തിനിരയാക്കിയത്. ഇതിൽ അഞ്ച് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ കൗമാരക്കാരനെ റിമാന്‍ഡ് ഹോമിലേക്ക് അയച്ചു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ALSO READ: പെണ്‍കുട്ടി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി
ജൂലൈ ഇരുപത്താറിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാലികളെ മേയ്ക്കുന്നതിനായി വീട്ടില്‍ നിന്നു പോയ പെണ്‍കുട്ടിയെ സമീപ ഗ്രാമവാസികളായ സംഘം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്നു സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Post Your Comments