Life Style

ചോറിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ഏഴ് കാര്യങ്ങള്‍ ഇവയാണ് !

വെള്ള അരിയേക്കാൾ തവിട് ഉള്ള വെള്ള അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ്

മലയാളികളുടെ പ്രിയ ആഹരമാണ് ചോറ്. കുറഞ്ഞത് രണ്ടുനേരവും അരിയാഹാരം കഴിക്കുവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ ചോറിന് ഗുണങ്ങളും അതുപോലെ ദോഷങ്ങളും ഉണ്ട്. പ്രമേഹം, കൊളസ്ട്രോൾ, ശരീരഭാരം കൂടുന്നു, ദഹനപ്രശ്നം…എല്ലാത്തിനും കാരണക്കാരന്‍‌ ചോറ് തന്നെയാണ്. ചോറിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ നോക്കാം.

ചോറില്‍ പ്രോട്ടീന്‍ ഇല്ല

പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുളള ഒരു ഭക്ഷണമാണ് അരി. ഒരു കപ്പ് അരിയിൽ ഏതാണ്ട് മൂന്നോ നാലോ ഗ്രാം പ്രോട്ടീന്‍ ഉണ്ട്.

ചോറില്‍ ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ട്

അരിയിൽ കഞ്ഞിപ്പശ (ഗ്ലൂട്ടൻ) ഉണ്ട് എന്നതാണ് കേള്‍ക്കുന്നത്. എന്നാൽ അരി ഗ്ലൂട്ടൻ ഫ്രീ ആണ് . മാത്രമല്ല മറ്റ് ധാന്യങ്ങളെപ്പോലെ അലര്‍ജിയും ഉണ്ടാകില്ല. ഗ്ലൂട്ടൻ കൂടുതൽ അടങ്ങിയ ഭക്ഷണം പ്രമേഹരോഗികള്‍ക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ലതല്ല.

ചോറ് കഴിച്ചാല്‍ തടിവെയ്ക്കും

ചോറ് കഴിച്ചെന്ന് വെച്ച് തടിയൊന്നും വയ്ക്കില്ല. ശരീരഭാരം കുറയ്ക്കാനായി ചോറ് കഴിക്കാതിരിക്കേണ്ട കാര്യവും ഇല്ല. അരി ആഹാരം പെട്ടെന്ന് ദഹിക്കും.

പ്രമേഹരോഗികള്‍ ചോറ് കഴിക്കരുത്

പ്രമേഹരോഗികള്‍ ചോറ് കഴിക്കരുത് എന്ന് പറയാറുണ്ട്. എന്നാല്‍ ചോറിനോടൊപ്പം പച്ചക്കറി, പയര്‍, നെയ്യ് എന്നിവയൊക്കെ ചേര്‍ത്തുകഴിച്ചാല്‍ അത് ചോറിലെ ഗ്ലൈസെമിക് ഇൻഡക്സ് കുറയ്ക്കും.

ചോറില്‍ ഉപ്പ് കൂടുതലാണ്

ചോറില്‍‌ ഉപ്പ് കൂടുതലാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അരിയിൽ സോഡിയം വളരെ കുറവാണ് എന്നതാണ് യാഥാർത്ഥ്യം.

രാത്രി ചോറുണ്ണരുത്

രാത്രി ചോറുണ്ണരുത് എന്നത് എപ്പോഴും നാം കേള്‍ക്കുന്ന കാര്യമാണ്. എന്നാൽ അരിയാഹാരം പെട്ടെന്ന് ദഹിക്കുകയും ചെയ്യും. ചോറ് കഴിച്ചിട്ട് കിടന്നാല്‍ നല്ല ഉറക്കവും കിട്ടും.

നല്ലത് ചുവന്ന അരി

അരി രണ്ടുതരമുണ്ട്. തവിടുള്ള ചുവന്ന അരിയും വെള്ള അരിയും. ഇതിൽ ഏത് കഴിക്കുന്നതാണ് നല്ലത്? എന്നാല്‍ വെള്ള അരിയേക്കാൾ തവിട് ഉള്ള വെള്ള അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതില്‍ കുറച്ച് സത്യം ഉണ്ട്. തവിടുള്ള അരിയിൽ വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തവിട് അടങ്ങിയതിനാൽ വലിയ അളവിൽ നാരും ഇതിൽ അടങ്ങിയിട്ടുണ്ട്. നാം അരിയാഹാരം കഴിക്കുമ്പോൾ അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകൾ തടയുന്നു. അതുകൊണ്ടുതന്നെ ചുവന്ന അരി, വെള്ള അരിയെ അപേക്ഷിച്ച് പ്രമേഹം, പെണ്ണത്തടി എന്നിവയെ ഫലപ്രദമായി ചെറുക്കുന്നു എന്നത് സത്യമാണ്.

പക്ഷേ ചുവന്ന അരിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് സിങ്ക് പോലുളള മിനറലുകളെ വലിച്ചെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button