പാട്ന: ബീഹാറിൽ മുസാഫര്‍പൂരിലെ അനാഥാലയത്തില്‍ 34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം ലജ്ജിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ കർശന നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ ക്ഷേമത്തിനായുള്ള ‘മുഖ്യമന്ത്രി കന്യാ ഉത്തന്‍ യോജന’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: എംഎൽഎയുടെ മകൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
കുറ്റക്കാര്‍ ആരായിരുന്നാലും മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പുതിയ സംവിധാനം രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments