ന്യൂഡല്‍ഹി : യുവതിയുടെ മൃതദേഹം അലമാരയില്‍ നിന്നും കണ്ടെടുത്തു. മൃതദേഹം അഴുകിയ നിലയിലായിരുന്നു. വടക്കന്‍ ഡല്‍ഹിയിലെ ഗോകല്‍പുരിയിലാണ് സംഭവം.ഇരുപത്തിയാറുകാരിയായ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നില്‍ യുവതിയുടെ കാമുകനാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ വിവാഹിതനായിരുന്നു.എന്നാല്‍ ഇയാള്‍ യുവതിയുമായി ലിവിംഗ് ടുഗെതര്‍ ബന്ധത്തിലായിരുന്നു. മരിച്ച യുവതി തന്നെ വിവാഹം കഴിക്കണമെന്ന സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതാകാം ഒരുപക്ഷെ ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് സംശയിക്കുന്നു.
Post Your Comments