ജസ്ന തിരോധാന കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. മാര്‍ച്ച് 22 ന് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് ആണ് സുഹൃത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്നാണ് സൂചന. ജസ്ന കേസില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടോയെന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായിരുന്നു. ഇതിന്റെ ബാഗമായി പോലീസ് ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തിരുന്നു. അപ്പോൾ ഇയാൾ പറഞ്ഞത് തനിക്ക് സാധാരണ സൗഹൃദം മാത്രമാണ് ജസ്നയുമായി ഉണ്ടായിരുന്നത് എന്നായിരുന്നു. എന്നാല്‍ സുഹൃത്തിന് പങ്കുണ്ടോയെന്ന സംശയം ജസ്നയുടെ സഹോദരനും പോലീസിനോട് പങ്കുവെച്ചിരിരുന്നു.
അന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ വീണ്ടും ആണ് സുഹൃത്തിന് പോലീസ് ചോദ്യം ചെയ്തു. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴികള്‍ സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ജസ്നയുടെ ഫോണ്‍ പരിശോധിച്ചതോടെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.ആയിരത്തോളം ഫോണ്‍ കോളുകള്‍ ജസ്ന ഈ യുവാവുമായി നടത്തിയുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ സംശയിക്കുന്നത്. കാണാതായ ദിവസവും ഇരുവരും ഫോണില്‍ സംസാരിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പത്ത് മിനുറ്റ് ഇവര്‍ സംസാരിച്ചിട്ടുണ്ട് എന്നാണ് സൈബര്‍ സെല്ലിന്റെ പരിശോധനയിലെ കണ്ടെത്തല്‍. കൂടാതെ താന്‍ മരിക്കാന്‍ പോവുകയാണെന്ന് കാണിച്ച് ജസ്ന ഈ സുഹൃത്തിന് മെസേജ് അയച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവായ മുണ്ടക്കയത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ജസ്നയുടെ ആണ്‍സുഹൃത്തിനെ കൂടി കണ്ടതോടെ ഇയാളെ പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ തിരുമാനിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ജസ്നയുമായി അടുപ്പമുണ്ടായിരുന്നതായും താനുമായുള്ള ബന്ധം ജസ്നയുടെ വീട്ടില്‍ അറിഞ്ഞത് വലിയ വിഷയമായതായും ഇയാൾ പറഞ്ഞു.
ഒരിക്കല്‍ ജസ്നയുടെ ബന്ധു തന്നെ ഇക്കാര്യം പറഞ്ഞ് താക്കീത് ചെയ്തു. അതിനുശേഷം താന്‍ ജസ്നയുടെ ഫോണ്‍ കോള്‍ എടുക്കാറുണ്ടായിരുന്നില്ല.കുടുംബത്തിന്റെ ഈ ഇടപെടല്‍ ജസ്നയെ മാനസികമായി തളര്‍ത്തി. അതേസമയം വീടു വിട്ടിറങ്ങിയ ജസ്ന എവിടെപ്പോയെന്നോ ജസ്നയ്ക്ക് എന്ത് സംഭവിച്ചെന്നോ തനിക്ക് അറിയില്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
Post Your Comments