KeralaLatest News

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ ഐടി ജീവനക്കാരന് നഷ്ടമായത് 97,000 രൂപ

തട്ടിപ്പു നടത്തിയത് അന്യസംസ്ഥാനക്കാരാണെന്നു സൂചനയുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനുള്ളവിവരങ്ങള്‍ ലഭിച്ചിട്ടില്ല

കഴക്കൂട്ടം: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ ടെക്‌നോപാര്‍ക്കിലെ ടെക്സ്റ്റ് ഹൗസ് എന്ന ഐടി കമ്പനിയിലെ സീനിയര്‍ അസിസ്റ്റന്റായ ഹൈദരാബാദ് സ്വദേശി ശ്രീനാഥിന്റെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 97,000 രൂപ. തട്ടിപ്പു നടത്തിയത് അന്യസംസ്ഥാനക്കാരാണെന്നു സൂചനയുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനുള്ളവിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Also Read : സ്വയം നിര്‍മിച്ച വ്യാജ ക്രെഡിറ്റ് കാര്‍ഡ് നല്‍കി സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവാവ് ഖത്തറില്‍ പിടിയില്‍

തിങ്കളാഴ്ച ശ്രീനാഥ് കഴക്കൂട്ടത്തെ ഒരു മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍നിന്നു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയിരുന്നു. കാര്‍ഡ് തിരികെ വാങ്ങി കടയില്‍നിന്നു മടങ്ങിയശേഷം ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് അക്കൗണ്ടില്‍ നിന്നു രണ്ടു തവണയായി 97, 000 രൂപ നഷ്ടപ്പെട്ടത്. അക്കൗണ്ടില്‍നിന്നു തുക പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശം എത്തിയപ്പോഴാണ് പൈസ നഷ്ടപ്പെട്ട വിവരമറിയുന്നത്.

തുടര്‍ന്നു കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയതായി കഴക്കൂട്ടം പോലീസ് പറഞ്ഞു. സംസ്ഥാനത്ത് ഇത്തരത്തില്‍ നിരവധി ക്രഡിറ്റ്് കാര്‍ഡ് തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button