കണ്ണൂര്‍: നഗരത്തില്‍ കൊക്കൈയിന്‍ വില്‍പന നടത്തിയ വിദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയ സ്വദേശിയായ സിന്‍ന്തേര ഫ്രാന്‍സിസ് (28) ആണ് അറസ്റ്റിലായിത്. കണ്ണൂര്‍ ടൗണ്‍ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.
രാജ്യാന്തര കൊക്കൈയിന്‍ വില്‍പന നടത്തുന്നവരില്‍ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സംശയം. മുംബൈയില്‍ താമസിക്കുന്ന ഇയാള്‍ ബംഗളൂരുവില്‍ വിമാനമിറങ്ങി ബസില്‍ കണ്ണൂരില്‍ എത്തുകയായിരുന്നു. റെയില്‍വെ മുത്തപ്പന്‍ ക്ഷേത്ര പരിസരത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ പരിസരത്ത് കൊക്കൈന്‍ വില്‍പന നടത്തുന്നതിനും പുതിയ വിപണി കണ്ടെത്തുന്നതിനും ഒരാളെ കാത്തു നില്‍ക്കുമ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്.
Read also:ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം
ഇയാളുടെ പേഴ്‌സില്‍ നിന്നും മൂന്ന് ഗ്രാം കൊക്കൈന്‍ കണ്ടെത്തി. ഇതിന് അന്താരാഷ്ട്ര മാര്‍ക്കെറ്റില്‍ 60,000 രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments