Latest NewsIndia

അന്യജാതിയിൽപ്പെട്ടയാളെ പ്രണയിച്ച മകളോട് അച്ഛൻ ചെയ്തത്

ഇയാൾ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ലക്‌നൗ : അന്യജാതിയിൽപ്പെട്ടയാളെ പ്രണയിച്ച മകളെ അച്ഛന്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഭീരമേഖലയിലെ ദൗലക്പൂരില്‍ ചൊവ്വാഴ്ച രാത്രി ദത്താറാം എന്നായളാണ് മകള്‍ പൂജയെ(21)യെ കഴുത്ത് ഞെരിച്ചു കൊന്നത്. ശേഷം ഇയാൾ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ദത്താറാം മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായുള്ള മകളുടെ പ്രണയ ബന്ധം എതിര്‍ത്തിരുന്നു. തുടർന്ന് മകളും കാമുകനും നിയമപരമായി വിവാഹിതരാകാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയതിന്റെ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അമ്മയുടെ പരാതിയിൽ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Also read : മുസാഫര്‍പൂരിലെ അനാഥാലയത്തിലെ പീഡനം ലജ്ജിപ്പിക്കുന്നതെന്ന് നിതീഷ് കുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button