![death](/wp-content/uploads/2018/08/death-2.jpg)
ന്യൂഡല്‍ഹി: അലമാരയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവത്തില്‍ യുവതിയുടെ കാമുകന് പോലീസ് നിരീക്ഷണത്തിലാണ്. വടക്കന്‍ ഡല്‍ഹിയിലെ ഗോകല്‍പുരിയില്‍ ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം അലമാരയില്‍ കണ്ടെത്തിയതായി കാമുകനായ യുവാവ് തന്നെയാണ് പോലീസിനെ അറിയിച്ചത്.
Also Read : യുവതിയുടെ മൃതദേഹം ഫ്ളാറ്റില്‍ അഴുകിയ നിലയില്‍ : കൊലപാതകമെന്ന് പൊലീസ്
വിവാഹിതനായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ ലിവിംഗ് ടുഗേതര്‍ ബന്ധത്തിലായിരുന്നു. വിവാഹമോചനം നേടിയതിന് ശേഷം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു താനെന്നാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. മൃതദേഹത്തിന് കുറച്ചധികം ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments