Latest NewsKerala

ലൈംഗിക പീഡനം: അമനവ സംഗമം നേതാവിനെതിരെ പോക്സോ പ്രകാരം കേസ്

പാലക്കാട്‌•ജയിലില്‍ കഴിയുന്ന മാവോവാദി ദമ്പതികളുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമാനവ സംഗമം നേതാവും ആക്ടിവിസ്റ്റുമായ കണ്ണൂര്‍ശ്രീകണ്ഠാപുരം എരുവശ്ശേരി സ്വദേശി രജീഷ് പോലിനെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തു.

പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോട്ടയം സ്വദേശിനിയായ പൊതു പ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡി.ജി.പി പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിന് കേസ് കൈമാറുകയായിരുന്നു.

വിവരം പുറത്തുപറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. സമാനമായ അനുവഭങ്ങള്‍ ഉണ്ടായതായി മറ്റു ചിലരും വെളിപ്പെടുത്തിയിരുന്നു.

അതേസമയം, അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷ് പോളിനെതിരെ ആരോപണമുയരുമ്പോള്‍ പിന്തുണ നല്‍കുന്ന സംഘവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുന്ന പ്രചരണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button