ഗ്ലാമര്‍ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പായി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്. വോഗ് മാഗസിന്റെ പുതിയ ലക്കത്തിന്റെ ഫോട്ടോ ഷൂട്ടിലാണ് ബോള്‍ഡായും സെക്സിയായും സ്മാര്‍ട്ടായും താര പുത്രി എത്തിയിരിക്കുന്നത്. സിനിമാ താരമായിട്ടില്ലെങ്കിലും ബോളിവുഡ് താരമക്കളില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന താരമാണ് സുഹാന. സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുന്ന സുഹാനയുടെ ഫോട്ടോകളെല്ലാം പെട്ടെന്നാണ് വൈറലാകുന്നത്.
വസ്ത്രധാരണത്തിന്റെ പേരില്‍ പഴികേള്ക്കേട്ടിട്ടുണ്ടെങ്കിലും ഫാഷന്‍ ലോകത്ത് സുഹാന ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഫാഷന്‍ ലോകത്ത് സാന്നിധ്യമറിയിച്ചുകൊണ്ട് വോഗ് മാഗസിന്റെ കവര്‍ ഗേളായി എത്തിയിരിക്കുകയും ചെയ്തു. വോഗ് മാഗസിന്റെ ഓഗസ്റ്റ് പതിപ്പിനായാണ് സുഹാന മോഡലായത്. വോഗ് ബ്യൂട്ടി അവാര്‍ഡ്സ് 2018ന്റെ വേദിയില്‍ സുഹാനയുടെ പിതാവും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാന് തന്നെയാണ് കവര്‍ പ്രകാശനം ചെയ്തത്. 18കാരിയായ സുഹാനയുടെ ആദ്യ ഫോട്ടോഷൂട്ടാണിത്.
നല്ല അഭിനേത്രി ആകാനാണ് സുഹാന ശ്രമിക്കുന്നത്. അവള് നല്ലൊരു അഭിനേത്രി ആണെന്നും, അഭിനയത്തെക്കുറിച്ച് അവള്‍ക്ക് ഞാന്‍ മനസിലാക്കി കൊടുത്തിട്ടുണ്ട് മാഗസിന് പുറത്തിറക്കി കൊണ്ട് ഷാരൂഖ് പറഞ്ഞു.നല്ലൊരു അഭിനേതാവാനാണ് താനെപ്പോഴും ആഗ്രഹിച്ചിരുന്നതെന്നു സ്കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ പെര്‍ഫോമന്‍സ് കണ്ടപ്പോഴാണ് അഭിനയത്തില്‍ എനിക്ക് താല്പര്യമുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതെന്നും സുഹാന പറഞ്ഞു. ലണ്ടനില്‍ പഠിക്കുന്ന സുഹാന പഠനം പൂര്‍ത്തിയായ ഉടന്‍ തന്നെ ബോളിവുഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ മകള്‍ ജാന്‍വി, സെയ്ഫ് അലിഖാന്റെ മകള്‍ സാറ എന്നിവര്‍ അരങ്ങേറ്റം നടത്തി കഴിഞ്ഞു.
Post Your Comments