Latest NewsIndia

ഛര്‍ദ്ദിയും ശാരീരിക അസ്വാസ്ഥ്യങ്ങളും പ്രകടിപ്പിച്ച പതിനാലുകാരിയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരം

ദെവാസ്: ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും പ്രകടിപ്പിച്ച പതിനാലുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. രണ്ടാനച്ഛന്റെ ലൈംഗീക പീഡനത്തെ തുടര്‍ന്നാണ് പതിനാലുകാരി ഗര്‍ഭിണിയായെന്നാണ് റിപ്പോര്‍ട്ട്. മദ്ധ്യപ്രദേശിലെ ദെവാസിലാണ് സംഭവം. അഞ്ച് മാസത്തോളം രണ്ടാനച്ഛന്‍ കുട്ടിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയിരുന്നു. ഛര്‍ദ്ദിയേയും ശാരീരിക അസ്വാസ്ഥ്യത്തേയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി പീഡനവിവരം തുറന്ന് പറയുകയായിരുന്നു.

Read also : പതിനാലുകാരി ഗര്‍ഭിണിയായി: പാസ്റ്റര്‍ അറസ്റ്റില്‍

വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. മാതാവിനോട് പീഡന വിവരം പറഞ്ഞുവെങ്കിലും മാതാവിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവുമുണ്ടായില്ലെന്നും പെണ്‍കുട്ടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button