Latest NewsInternational

അധ്യാപികയുമായി 25 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

ഹെലേന (യു.എസ്)•അധ്യാപികയായ റിന എലേന കര്‍ട്ടറുമായി 25 ഓളം തവണ ലൈംഗിക ബന്ധത്തില്‍ എപ്പെട്ടതായി അധികൃതരോട് മുന്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. ക്ലാസ് റൂമില്‍ വച്ച് വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് ക്യാപിറ്റല്‍ ഹൈസ്കൂള്‍ മുന്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് അധ്യാപികയ്ക്കെതിരെ ബാലത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.

Carter

കാര്‍ട്ടറും വിദ്യാര്‍ത്ഥിയും തമ്മില്‍ അനുചിതമായി സ്പര്‍ശിച്ച് നില്‍ക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്കൂള്‍ റിസോഴ്സ് ഓഫീസര്‍ ആണ് വിവരം പ്രിന്‍സിപ്പാളിനെ അറിയുക്കുന്നത്. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ആണ് വിവരം ആദ്യമായി അധികൃതരെ അറിയിക്കുന്നത്. എന്നാല്‍ സിറ്റിയിലെയും കൌണ്ടിയിലേയും അറ്റോണിമാര്‍ വീഡിയോ പരിശോധിച്ചെങ്കിലും ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി വീഡിയോയില്‍ വ്യക്തമല്ലെന്ന് അറിയിക്കുകയായിരുന്നു.

ഹെലേന പോലീസ് വകുപ്പ് ഡിറ്റക്ടീവ് വിദ്യാര്‍ത്ഥിയുമായി സംസാരിച്ചെങ്കിലും അധ്യാപികയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. തുടര്‍ന്ന് 2015 ജൂണ്‍ 12 ന് പുതിയ വിവരം ലഭിക്കുന്നത് വരെ കേസ് അവധിയില്‍ വയ്ക്കുകയായിരുന്നു.

2016 വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥിയുടെ ഒരു കുടുംബാംഗം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കേസ് വീണ്ടും സജീവമായത്. 2017 ല്‍ അധ്യാപികയെകുറിച്ച് ഒരിക്കലും അറിയാന്‍ സാധിക്കാത്ത വ്യക്തിപരമായ കാര്യങ്ങള്‍ വിദ്യാര്‍ത്ഥി സംസാരിക്കുന്നതായി ഇതേ കുടുംബാംഗം വീണ്ടും പോലീസിനെ അറിയിച്ചു.

അധ്യാപികയുടെ ഭര്‍ത്താവുമായി പോലീസ് സംസാരിച്ചപ്പോള്‍ ‘അവിശ്വസനീയമായ പരോപജീവി’ എന്നാണ് വിദ്യാര്‍ത്ഥിയെ അദ്ദേഹം വിശേഷിപ്പിച്ചത്. എപ്പോഴും അവന്‍ കാര്‍ട്ടറിന്റെ ശ്രദ്ധ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2017 ജൂണ്‍ 6 ന് പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിദ്യാര്‍ത്ഥി വെളിപ്പെടുത്തുന്നത്. 2015 ല്‍ തനിക്ക് 17 വയസുള്ളപ്പോള്‍ മുതല്‍ അധ്യാപികയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. അധ്യാപികയെ കുഴപ്പത്തിലാക്കാതിരിക്കാനാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തരുതെന്ന് അധ്യാപികയും ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button